ജാതി സെൻസസ് റിപ്പോർട്ട്; സംസ്ഥാനത്ത് 91 ലക്ഷം പേർ ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരാണെന്ന് കണ്ടെത്തൽ

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് ആകെയുള്ള 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ ജാതികളും ഉപജാതികളുമായി 1351 വിഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതില്‍ മുസ്ലിങ്ങളില്‍ മാത്രം 99 ഉപജാതികളുണ്ട്. ബ്രാഹ്മണരില്‍ 59 ഉപജാതികള്‍ ഉണ്ട്.
സംസ്ഥാന ജനസംഖ്യയുടെ 2.6 ശതമാനം ബ്രാഹ്മണരാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 57 ഉപജാതികളുണ്ട്. മൊത്തം ജനസംഖ്യയുടെ 21.3 ശതമാനമാണ് ലിംഗായത്തുകളും വൊക്കലിംഗയുമാണ്. 2015ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3ഡിയിലാണ് വരുന്നത്. 9.47 ലക്ഷം പേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്.
ബാക്കിയുള്ളവരെ മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്മണ ക്രിസ്ത്യന്‍, ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കുറുബ ക്രിസ്ത്യന്‍, വൊക്കലിഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം നിലവിലുള്ള 32 ശതമാനം ഒബിസി സംവരണം 51 ശതമാനം ആയി ഉയര്‍ത്താന്‍ പിന്നാക്ക ക്ഷേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ജാതി സെന്‍സസില്‍ നിർദേശിച്ചിട്ടുണ്ട്. കൂടാതെ മുസ്ലിം സംവരണം 4ല്‍ നിന്ന് 8 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
TAGS: KARNATAKA | CASTE CENSUS
SUMMARY: State have 91 lakh minority reveals Caste census report



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.