പഹൽഗാമിലെ ഭീകരാക്രമണം; പ്രതികളെന്ന് സംശയിക്കുന്നവർ അതിർത്തി നുഴഞ്ഞുകയറിയത് ഒരു വർഷം മുമ്പെന്ന് സൂചന


ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരരെന്ന് സംശയിക്കുന്നവർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുമ്പാണെന്ന് വിവരം. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന. പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരണ. സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തില്‍ അലി ഭായ് പങ്കെടുത്തതായും വിവരമുണ്ട്. ഹാഷിം മൂസയെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരരുടെ ഫോട്ടോകള്‍ ലഭിച്ചത് സെഡ്- മോര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ജുനൈദ് അഹമ്മദ് ഭട്ടിന്റെ ഫോണില്‍ നിന്നുമാണ്. സുരക്ഷ സേന ഭീകരര്‍ക്ക് തോട്ടു പുറകെയുണ്ടെന്നാണ് വിവരം. സാങ്കേതിക തെളിവുകള്‍ക്ക് ഒപ്പം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള വിവരവും അനുസരിച്ചാണ് പിന്തുടരല്‍. പ്രതികളെ സഹായിക്കുന്ന പതിനാല് കാശ്മീരികളുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദ്ദേശം. മറ്റു വിസകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

TAGS: |
SUMMARY: Pahalgam terror attack, Informants says terrorists infiltrated a year and a half ago

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!