കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ ഇഡി നടപടി തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികള്‍ തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ആംനസ്റ്റിക്കെതിരെയും മുന്‍ ഡയറക്ടര്‍ ആകാര്‍ പട്ടേലിനെതിരെയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് അടുത്തവാദം കേള്‍ക്കുന്നതുവരെ കോടതി തടഞ്ഞത്. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഇഡിക്ക് നിര്‍ദേശം നല്കി. 2022 മേയ് ഏഴിനാണ് ഇഡി കേസ് രജിസ്റ്റര്‍ചെയ്തത്.
കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് ആകാര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് കോടതി ഇഡിക്ക് നോട്ടീസയച്ചു. കേസില്‍ മൂന്നാം പ്രതിയായ ആംനസ്റ്റി ഇന്ത്യയുടെ മുന്‍ സിഇഒ ജി. അനന്തപദ്മനാഭനെതിരായി ഇഡി നടപടിയെടുക്കുന്നത് ഫെബ്രുവരിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് ആകാര്‍ പട്ടേലിനെതിരായ നടപടിയും തടഞ്ഞത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2020-ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതോടെയായിരുന്നു ഇത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC stays ED's money laundering case against Amnesty India, Aakar Patel



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.