വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്നാണ് നടപടി. തെക്കറിലെ ബത്രബൈലു ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശോത്സവ പരിപാടിക്കിടെയാണ് ഹരീഷ് വിദ്വേഷ പരാമർശം നടത്തിയത്.
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് പോലീസ് ഇടപ്പെട്ട് ഇവൻ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. ക്ഷേത്ര പരിപാടിയിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു. എന്നാൽ അവരെ എന്തിന് പങ്കെടുക്കാൻ അനുവദിച്ചെന്നും അടുത്തിടെ മംഗളൂരുവിൽ നടന്ന കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട ഹിന്ദുക്കളോട് അനാദരവ് ആണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉപ്പിനങ്ങാടി പോലീസ് പറഞ്ഞു.
TAGS: KARNATAKA
SUMMARY: Hate speech case filed against BJP MLA Harish Poonja



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.