അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും


ബെംഗളൂരു: കർണാടകയിൽ അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇതിനായി പുതിയ നിയമങ്ങൾ രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ കോളനിയിലെ 368 മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശത്തെ എതിർത്ത് പരിസ്ഥിതി പ്രവർത്തകർ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണിത്.

50-ൽ കൂടുതൽ മരങ്ങൾ മുറിക്കുന്നതിനുള്ള ഏതൊരു നിർദ്ദേശവും വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സർക്കാരിൽ നിന്ന് അനുമതി നേടുകയും ചെയ്യുന്ന തരത്തിൽ നിയമങ്ങൾ രൂപീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. 2020 നവംബർ വരെ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്), ബിബിഎംപി എന്നീ ഏജൻസികൾ 50 അല്ലെങ്കിൽ അതിൽ കൂടുതൽ മരങ്ങൾ മുറിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി പൊതു ഹിയറിംഗ് നടത്തിയിരുന്നു.

പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. 2022-ൽ, ബിബിഎംപി പരിധിയിലെ മരങ്ങളുടെ മേലുള്ള വനം വകുപ്പിന്റെ അധികാരപരിധി അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ നഗരത്തിൽ മരം മുറിക്കൽ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ മന്ത്രിക്ക് പരാതി നൽകിയിരുന്നു.

TAGS:
SUMMARY: Form rules to make govt nod mandatory for felling over 50 trees, says min


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!