ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം


ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളെക്കുറിച്ച് ഇന്റലിജൻസ് വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായും ഇതനുസരിച്ച് സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

സർക്കാർ കെട്ടിടങ്ങൾ, പ്രതിരോധ പ്ലാന്റുകൾ, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ജലസംഭരണികൾ, സാറ്റലൈറ്റ് സ്റ്റേഷനുകൾ, ജലവൈദ്യുത നിലയങ്ങൾ, താപ നിലയങ്ങൾ, സോഫ്റ്റ്‌വെയർ കമ്പനികൾ, പെട്രോളിയം, പ്രകൃതി വാതക സ്റ്റേഷനുകൾ, പൈപ്പ്‌ലൈൻ സ്റ്റേഷനുകൾ, തിരക്കേറിയ ഷോപ്പിംഗ് മാളുകൾ, സ്റ്റാർ ഹോട്ടലുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ നയതന്ത്ര ദൗത്യങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഹെവി ഇൻഡസ്ട്രികൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആളുകൾ ഒത്തുകൂടുന്ന മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തും. എ.എ.എസ്.സി പരിശോധനകൾ, മോക്ക് ഡ്രില്ലുകൾ, ഇതിനകം സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: |
SUMMARY: K'taka intelligence message circular to maintain high alert in sensitive areas

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!