വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു


ബെംഗളൂരു: വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ദാവൻഗെരെ ഹെബ്ബാൾ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ജില്ലാ സായുധ റിസർവ് (ഡിഎആർ) ഉദ്യോഗസ്ഥനായ രാമപ്പ പൂജാർ (27) ആണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ലോറി രാമപ്പയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

വാഹന പരിശോധനയ്ക്കിടെ, രാമപ്പ പൂജാർ ലോറി നിർത്താൻ കൈകാണിച്ചിരുന്നു. എന്നാൽ ഡ്രൈവർ ലോറി അമിതവേഗത്തിൽ വരികയും കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാമപ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി എസ്എസ് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ലോറി ഡ്രൈവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി എസ്പി ശരണബസവേശ്വര പറഞ്ഞു.

TAGS: |
SUMMARY: Police constable dies after being run over by lorry during vehicle checks in Davanagere


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!