ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. മൈസൂരുവിൽ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചാമുണ്ടി ഹിൽസ് സന്ദർശിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജയദേവ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു,
മൂന്ന് തവണ എംഎൽഎ ആയ ദേവരാജ് 1989 ലും 1999 ലും ചാമരാജ്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ചു. 2004 ൽ, അന്നത്തെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്കുവേണ്ടി അദ്ദേഹം തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്തു. മണ്ഡല പുനർനിർണയത്തിനുശേഷം, 2013 ൽ ചിക്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് ദേവരാജ് വീണ്ടും എംഎൽഎയായി. 2018 ലും 2023 ലും ദേവരാജ് ചിക്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ ഉദയ് ബി ഗരുഡാചറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ചെയർമാനായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ആദ്യ ടേമിൽ 2016 ൽ കർണാടക ചേരി വികസന ബോർഡ് ചെയർമാനായും അദ്ദേഹം നിയമിതനായി.
ആർ വി ദേവരാജിന്റെ വേര്‍പ്പാടില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ളവര്‍ അനുശോചിച്ചു.
ಚಿಕ್ಕಪೇಟೆ ಮಾಜಿ ಶಾಸಕ ಮತ್ತು ಹಿರಿಯ ಕಾಂಗ್ರೆಸ್ ನಾಯಕ ಶ್ರೀ ಆರ್.ವಿ.ದೇವರಾಜ್ ಅವರ ನಿಧನದ ಸುದ್ದಿ ತೀವ್ರ ದುಃಖ ತಂದಿದೆ. ರಾಜಕೀಯ ಮತ್ತು ಸಮಾಜಸೇವೆ ಮೂಲಕ ಚಿಕ್ಕಪೇಟೆ ಕ್ಷೇತ್ರಕ್ಕೆ ಅವರ ಕೊಡುಗೆ ಅಪಾರ. ಅವರ ಅಗಲಿಕೆಯಿಂದಾಗಿ ರಾಜ್ಯ ರಾಜಕಾರಣ ಮತ್ತು ಚಿಕ್ಕಪೇಟೆ ಕ್ಷೇತ್ರಕ್ಕೆ ದೊಡ್ಡ ನಷ್ಟ ಉಂಟಾಗಿದೆ. ದೇವರಾಜ್ ಅವರ ಆತ್ಮಕ್ಕೆ ಶಾಂತಿ… pic.twitter.com/SeIDjsDk21
— DK Shivakumar (@DKShivakumar) December 1, 2025
SUMMARY: Former Chickpet MLA and Congress leader RV Devaraj passes away













