മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമണം

വിനോദ സഞ്ചാരികള്‍ക്കും, പ്രദേശ വാസികള്‍ക്കും ഭീഷണിയായി പടയപ്പ. മൂന്നാർ കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ എന്ന കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

മൂന്നാറില്‍ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ആന പാഞ്ഞടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here