കേരളസമാജം സിറ്റി സോൺ ഓണാഘോഷം നാളെ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണവര്‍ണങ്ങള്‍ 2024 ബെന്നാര്‍ഘട്ട റോഡ് എസ് ജി പാളയത്തുള്ള ജീവന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വടകര എംഎല്‍ എ കെ കെ രമ, നെന്മാറ എംഎല്‍എ കെ. ബാബു, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍ ഐആര്‍എസ്, സിനിമ സീരിയല്‍ താരം രാജീവ് പരമേശ്വരന്‍ എന്നിവര്‍ വീശിഷ്ടാതിഥികളാകും. സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ഓണാസദ്യ, അമ്മ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കും.
<BR>
TAGS : ONAM-2024

 

LEAVE A REPLY

Please enter your comment!
Please enter your name here