Follow the News Bengaluru channel on WhatsApp

നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം ഇനി കെ പി മോഹനന്

അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്. എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനൻ ഒരു നിര മുന്നിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു കെ പി മോഹനന്റെ സ്ഥാനം. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കെപി മോഹനൻ എത്തുകയായിരുന്നു.

കെപി മോഹനൻ മുൻ നിരയിലേക്ക് വന്നതോടെ ആ ഇരിപ്പിടത്തിലേക്ക് ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോൻ എത്തി. ഇതനുസരിച്ച്‌ സഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ചാണ് 15-ാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കര്‍ എ.എൻ.ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു കക്ഷിനേതാക്കള്‍ എന്നിവര്‍ ചരമോപചാരം അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് അദ്ദേഹത്തെ നയിച്ചതെന്നും മുഖ്യമന്ത്രി അനുശോചിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Comments are closed.