ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍സ് നേതാവ് കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് തീരുമാനം. ഏപ്രില്‍ 15ന് സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ തിഹാര്‍ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളില്‍വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഏപ്രില്‍ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയില്‍വിട്ടിരുന്നു.
തിങ്കളാഴ്ച കസ്റ്റഡി കാലാവധി തീര്‍ന്നതോടെയാണ് കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. അതേസമയം, ഇത് സിബിഐ കസ്റ്റഡിയല്ല, മറിച്ച് ബിജെപി കസ്റ്റഡിയാണെന്ന് കവിത പ്രതികരിച്ചു.
The post ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു appeared first on News Bengaluru.
Powered by WPeMatico