റോഡിന് നടുവില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നെല്ലിയാമ്ബതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.
പുലർച്ചെ 5.30 പാല് വില്‍പ്പനക്കാരനാണ് പുലി പാതയില്‍ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങള്‍ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയില്‍ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
The post റോഡിന് നടുവില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico