ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു


ബെംഗളൂരു : ശിവമോഗയിലെ തീർഥഹള്ളിയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു. മൊഹിദ് ഇയാൻ (16), സമർ (16), റഫാൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ തുംഗ നദിയിലാണ് അപകടം ഉണ്ടായത്. തീർഥഹള്ളി സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് മൂവരും.
നോമ്പുതുറക്ക് ശേഷം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരികെയെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രങ്ങൾ നദിക്കരയിൽ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളിൽ ചിലർ നദിയിലിറങ്ങി പരിശോധന നടത്തിയെങ്കിലുംമൂവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളുമെത്തി നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
The post ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു appeared first on News Bengaluru.
Powered by WPeMatico



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.