അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. എച്ച്എസ്ആർ ലേഔട്ടിലെ അഗരയിലാണ് സംഭവം. ഷാസിയ ജന്നത്ത് ആണ് മരിച്ചത്. ഷാസിയയുടെ കുടുംബം ചന്നപട്ടണയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അഗരയിലെ വീട്ടിലെക്ക് മടങ്ങവേയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറക്കാൻ ഷാസിയയും അമ്മയും കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ സമയം ഷാസിയയുടെ അച്ഛൻ കാർ പിന്നിലേക്ക് എടുത്തു. എന്നാൽ ഷാസിയ പുറകിൽ നിന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.
കാറിന്റെ പിൻചക്രം കയറിയിറങ്ങിയതോടെ ഷാസിയ തൽക്ഷണം മറിച്ചു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അബദ്ധത്തിലാണ് അപകടം സംഭവിച്ചതെന്ന് എച്ച്എസ്ആർ ലേഔട്ട് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം appeared first on News Bengaluru.