Home page lead banner

ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌

Post ad banner after image

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക.

മേയ് പകുതിയോടെ ഇന്ത്യയിലുടനീളം ടാറ്റ ന്യൂ എത്തുമെന്നാണ് വിവരം. വിതരണം ഒഎന്‍ഡിസി വഴിയായതിനാൽ ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. നിലവിൽ ഇലക്ട്രോണിക്സ്, ഫാഷന്‍, പലചരക്ക്, മരുന്നുകള്‍, തുടങ്ങിയ മേഖലകളിൽ ടാറ്റ ന്യൂ സജീവമാണ്. 2022 ഏപ്രില്‍ 7ന് ആരംഭിച്ച് ടാറ്റ ന്യൂ ആരംഭിച്ചത്. ക്ഷണ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്നതോടെ കൂടുതൽ ഉപയോക്തക്കൾ ആപ്പിൽ എത്തുമെന്നാണ് ടാറ്റ ​ഗ്രൂപ്പ് കണക്കുകൂട്ടുന്നത്.

നിലവില്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ 95 ശതമാനത്തിലേറെ വിഹിതം സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും കൈവശമാണ്. ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. കേന്ദ്രത്തിന്റെ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ കീഴിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.

The post ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌ appeared first on News Bengaluru.

Powered by WPeMatico




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!