വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷന്‍ കര്‍ണാടക കൗണ്‍സില്‍ കുടുംബ സംഗമം ബെംഗളൂരു ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ മുഖ്യാതിഥി ആയിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് ജ്യോതിസ് മാത്യു ആധ്യക്ഷനായിരുന്നു. ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം റെജിന്‍ ചാലപ്പുറം, ഏഷ്യ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡിന്റോ ജേക്കബ്, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഉദയ്കുമാര്‍, കൗണ്‍സില്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മിനി മോഹന്‍, കൗണ്‍സില്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ഡെന്നി ജോണ്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഫെഡറേഷന്‍ ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫ്രാന്‍സ് മുണ്ടാടന്‍, സെക്രട്ടറി റോയ്‌ജോയ് എന്നിവര്‍ പങ്കെടുത്തു.
കൗണ്‍സില്‍ വിമന്‍സ് ഫോറത്തിന്റെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ നിര്‍വഹിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിലെ മലയാളികള്‍ക്കിടയില്‍ ഫെഡറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ, പ്രധാന നഗരങ്ങള്‍ കേന്ദ്രങ്ങളാക്കി ആരംഭിക്കുന്ന ടീം ബിസിനസ് പദ്ധതിയെ പറ്റിയും റെജിന്‍ ചാലപ്പുറം സംസാരിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
The post വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം appeared first on News Bengaluru.
Powered by WPeMatico