നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി

ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവിയായി വൈസ് അഡ്മിറൽ ദിനേശ്കുമാർ ത്രിപാഠിയെ നിയമിച്ചു. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര് ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കും.
1964 മേയ് 15 ന് ജനിച്ച ത്രിപാഠി 1985 ജൂലൈ 1 നാണ് ഇന്ത്യന്‍ നേവിയില്‍ പ്രവേശിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്. നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ നിയമനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡറാണ്
The post നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി appeared first on News Bengaluru.