യുവതിയെ പീഡിപ്പിച്ചു; മലയാളിയായ ജിം പരിശീലകൻ അറസ്റ്റിൽ

മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ കാസറഗോഡ് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ സുജിത്ത് ആശുപത്രി മുറിയില്‍വച്ച് ബലാത്സംഗം ചെയ്‌തെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് സുജിത്തിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.