മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കണ്ണൂർ കണ്ണവം പൂയോട് സ്വദേശി റസാഖ് എ (55) ആണ് മരിച്ചത്. ഡൊംലൂരിൽ വർഷങ്ങളോളമായി ബേക്കറി നടത്തി വരികയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം കട അടക്കുന്ന സമയത്തായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം കണ്ണവം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ സുലൈഖ. മക്കൾ: അലി, സാലിം, സുഹൈൽ.