ഗുണ്ടാനേതാവിന്റെ വീട്ടില്‍ സല്‍ക്കാരം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച സല്‍ക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഈ മാസം 31ന് സാബു വിരമിക്കാനിരിക്കെയാണ് നടപടിക്ക് നിര്‍ദേശം
അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഗുണ്ടാവിരുന്നിൽ ഡിവൈഎസ്പിയ്ക്കൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർക്കെതിരെയും നടപടിയെടുത്തു. തമ്മനം ഫൈസല്‍ എന്ന ഗുണ്ടയുടെ വീട്ടില്‍ വിട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു.
സസ്‌പെന്‍ഷന്‍ ഉടന്‍ ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നേടിയിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ട്. ഇക്കാര്യം ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദേശം. ഇന്നുതന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങും.