ലഹരിപാർട്ടിയിൽ പങ്കെടുത്ത നടി ആഷി റോയ് കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്ത ടോളിവുഡ് നടി ആഷി റോയ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സ്വകാര്യ ഫാംഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് വൻ ലഹരിവേട്ടയാണ് ഇവിടെ നടന്നത്. 17 എംഡിഎംഎ ഗുളികകളും കൊക്കെയ്‌നും പാർട്ടിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ നടി ഹേമയും പങ്കെടുത്തതായി ചൊവ്വാഴ്ച ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചിരുന്നു.
പോലീസ് നിലവിൽ ആഷി റോയിയെ ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് വിവരം. അന്വേഷണത്തിൻ്റെ ഭാഗമായി ഇവരുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ അവിടെ ലഹരിവിതരണം ഉണ്ടായിരുന്നതിനെ കുറിച്ച് അറിയില്ലെന്നും നടി ആഷി റോയ് പിന്നീട് പറഞ്ഞു. കോൺ കാർഡിൻ്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്.