നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാല് ഐ.എസ്. ഭീകരര്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (ATS) പിടികൂടിയത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Four ISIS terrorists, who are Sri Lankan nationals, arrested at Ahmedabad airport: Gujarat ATS pic.twitter.com/pTHwPlZfnM
— ANI (@ANI) May 20, 2024
തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്‌തതായും പിന്നാലെ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തിനു പിന്നാലെ വിമാനത്താവളത്തിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.