ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി

കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നല്‍കി. ഇതോടൊപ്പം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം സർക്കാർ ശരിവച്ചു.
ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്‍റ്മെന്‍റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി. സ്വന്തം നിലയില്‍ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.