പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ഓഡിഷനെത്തിയ മലയാളി യുവതിക്ക് നേരേ പീഡനശ്രമം. ചെന്നൈ മൈലാപ്പുരിലെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതി ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്ത് വന്നത്. കൊച്ചി സ്വദേശിയായ 28-കാരിയെയായ മോഡലാണ് പരാതിയുമായി എത്തിയത്. സംഭവത്തിൽ പരസ്യചിത്ര നിർമാണരംഗത്തു പ്രവർത്തിക്കുന്ന സിദ്ധാർഥിനെ പോലീസ് അറസ്റ്റുചെയ്തു.
നേരത്തെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നപ്പോഴാണ് സിദ്ധാർഥുമായി പരിചയപ്പെട്ടതെന്നും യു.കെ.യിൽ ചിത്രികരിക്കുന്ന പരസ്യചിത്രത്തിലേക്കായാണ് തന്നെ ചെന്നൈയിലേക്ക് വിളിപ്പിച്ചതെന്നും മോഡൽ പറഞ്ഞു. മൈലാപ്പുർ രാധാകൃഷ്ണൻ ശാലൈയിലുള്ള സ്റ്റാര്‍ ഹോട്ടലിലെ സിദ്ധാർഥിന്റെ മുറിയിലെത്തി പരസ്യ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അതിക്രമം കാണിക്കുകയായിരുന്നെവെന്നും കുരുക്കിലകപ്പെട്ടുവെന്നു മനസ്സിലാക്കിയ താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി റോയപ്പേട്ട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.