ബാംഗ്ലൂര്‍ കവിക്കൂട്ടം ഒഎന്‍വി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ 93 മത് ജന്മദിനത്തില്‍ ബാംഗ്ലൂര്‍ കവിക്കൂട്ടം ഓണ്‍ലൈനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മലയാളം മിഷന്‍ പ്രസിഡന്റ് ദാമോദരന്‍ മാഷ് ഒഎന്‍വിയുടെ കുഞ്ഞേടത്തി എന്ന കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവിക്കൂട്ടം കോര്‍ഡിനേറ്റര്‍ രമാ പിഷാരടി സ്വാഗതം പറഞ്ഞു. ശാന്തകുമാര്‍ എലപ്പുള്ളി ഒഎന്‍വിയെ അനുസ്മരിച്ച് സംസാരിച്ചു
കവിയരങ്ങില്‍ രാജേശ്വരി നായര്‍, മധു രാഘവന്‍, ജേക്കബ് മരങ്ങോളി, എം ബി മോഹന്‍ദാസ്, അസുരമംഗലം വിജയകുമാര്‍, സുധ ജിതേന്ദ്രന്‍, രവീന്ദ്രന്‍ പാടി, ശാന്ത എന്‍വി, രവികുമാര്‍ തിരുമല, ഗീത നാരായണന്‍, രജനി നാരായണന്‍, അജിത് കോടോത്ത്, അനീഷ് പറമ്പേല്‍ എന്നിവര്‍ ഒഎന്‍വിയുടെ കവിതകളും, സ്വന്തം കവിതകളും അവതരിപ്പിച്ചു.