ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം 2025 ഡിസംബറോടെ പൂർത്തിയാകും

ബെംഗളൂരു : നിര്‍മാണം പുരോഗമിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കെ-റൈഡ് മാനേജിങ് ഡയറക്ടർ എൻ. മഞ്ജുള. ചിക്കബാനവാര മുതൽ യശ്വന്തപുര വരെയുള്ള 7.4 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ടാം ഇടനാഴിയില്‍ പെട്ട ഈ ഭാഗമാകും ആദ്യം കമ്മിഷൻ ചെയ്യുകയെന്നും മഞ്ജുള പറഞ്ഞു. 2027 ഡിസംബറോടെ പദ്ധതി പൂർണമായി യാഥാർഥ്യമാക്കാനാണ് കെ-റൈഡ് നിശ്ചയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.