എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമർനാഥ് പാട്ടീൽ (നോർത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ്സ്), ധനഞ്ചയ് സർജി (സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ്), എ.ദേവെഗൗഡ (ബെംഗളൂരു ഗ്രാജ്വേറ്റ്സ്), വൈ.എ.നാരായണസ്വാമി (സൗത്ത് ഈസ്റ്റ് ടീച്ചേഴ്സ്), ഇ.സി.നിങ്കരാജു (സൗത്ത് ടീച്ചേഴ്സ്) എന്നിവരാണ് സ്ഥാനാർഥികൾ. 6 സീറ്റുകളിൽ ജൂൺ 3നാണ് വോട്ടെടുപ്പ്. സൗത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ സഖ്യകക്ഷിയായ ജെഡിഎസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി–3, ജെഡിഎസ് –2, കോൺഗ്രസ്–1 എന്നിങ്ങനെ സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് 6 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 16നാണ്. ജൂൺ 6ന് വോട്ടെണ്ണും. നിലവിൽ 75 അംഗ സഭയിൽ ബിജെപിക്കു 33, ജെഡിഎസിനു 7 അംഗങ്ങളാണുള്ളത്. കോൺഗ്രസിനു 29 എംഎൽസിമാരുമുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.