ബി.എം.ടി.സി. ബസുകളിലെ വിദ്യാർഥി പാസ്; ഇന്നുമുതൽ അപേക്ഷിക്കാം

ബെംഗളൂരു : നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിക്കുന്ന കൺസഷൻ പാസുകൾക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. സേവാസിന്ധു പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സർക്കാര്‍ സേവനങ്ങൾ ലഭിക്കുന്ന ബാംഗ്ലൂർ വൺ സെന്ററുകൾ വഴിയും കെംപെഗൗഡ(മജെസ്റ്റിക്), കെങ്കേരി, ശാന്തിനഗർ, ഇലക്ട്രോണിക് സിറ്റി, അനേകൽ എന്നിവിടങ്ങളിലെ ബസ്‌സ്റ്റേഷനുകൾ വഴിയുമാണ് പാസ് വിതരണം ചെയ്യുന്നത്. അതേസമയം ശക്തി പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് ബസ് യാത്ര സൗജന്യമായിരിക്കും.