ബുക്കര്‍ പുരസ്കാരം ജെന്നി ഏര്‍പെൻബെക്കിന്

ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന് രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം. ‘കെയ്‌റോസ്' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ് 57കാരിയായ ജെന്നി.
മുമ്പ് വേറിട്ട അസ്തിത്വത്തോടെ നിലനിന്നിരുന്ന കിഴക്കൻ ജർമനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്ന ഒരു സങ്കീർണമായ പ്രണയകഥയാണ് ജെന്നിയുടെ കെയ്റോസ്. ഉട്ടോപ്യൻ രീതിയില്‍ തുടങ്ങി വളരെ കയ്പ്പേറിയ സംഭവങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ കെട്ടടങ്ങുന്ന പ്രണയമാണ് ജെന്നി നോവലില്‍ വരച്ചുകാണിച്ചിരിക്കുന്നത്.
നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേല്‍ ഹോഫ്മാനും പുരസ്‌കാരമുണ്ട്. രാജ്യാന്തര ബുക്കര്‍ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് മിഖായേല്‍ ഹോഫ്മാന്‍. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കുവയ്ക്കും.
ലണ്ടനിലെ ടേറ്റ് മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും സമ്മാനം സ്വീകരിച്ചത്. കിഴക്കന്‍ ജര്‍മനിയുടെ പശ്ചാത്തലത്തിലുള്ള സങ്കീര്‍ണമായ പ്രണയ കഥയാണ് ‘കെയ്‌റോസ്. ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്ന സമയത്തെ ജര്‍മനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്.
ബെര്‍ലിന്‍ മതിലിന്റെ പതനത്തിലേക്ക് നയിക്കുന്ന ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്‌റോസെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.