ഛത്തീസ്ഗഡില്‍ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസിന് പരിക്ക്

ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തി വനമേഖലയില്‍ പോലീസും നക്സലൈറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഒഡീഷ പോലീസിൻ്റെ സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം.
ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയുടെയും ഒഡീഷയുടെയും അതിർത്തിയിലുള്ള വനത്തില്‍ തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലില്‍ കഴുത്തിൻ്റെ വലതുഭാഗത്ത് വെടിയേറ്റ പോലീസുകാരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പ്രദേശത്ത് ഇപ്പോഴും നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.