കൈക്കൂലി വാങ്ങവേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: പെൻഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കലബുർഗി ആലന്തിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡ് ആണ് പിടിയിലായത്. പെൻഷൻ അനുവദിക്കുന്നതിനു അപേക്ഷ നൽകിയ അധ്യാപകനിൽ നിന്ന് 50,000 രൂപയാണ് ഒഫിസർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
അധ്യാപകൻ ഉടൻ ലോകായുക്തയെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്തയുടെ നിർദേശ പ്രകാരം പണം ഉദ്യോഗസ്ഥന് കൈമാറി. ഈ സമയം ലോകായുക്ത ഉദ്യോഗസ്ഥർ എത്തി ഹനുമന്തയെ കൈയോടെ പിടികൂടുകയായിരുന്നു. ഇതിനു മുമ്പും പലരിൽ നിന്നായി ഹനുമന്ത് കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.