എറണാകുളം-ബെംഗളൂരു ഇൻ്റർ സിറ്റി വഴിതിരിച്ചുവിടും

ബെംഗളൂരു: തിരുപ്പൂർ – കോയമ്പത്തൂർ സ്റ്റേഷനുകൾക്കിടയിൽ യാർഡ് നവീകരണ ജോലികൾ നടക്കുന്നതിന്നാൽ എറണാകുളം – കെ.എസ്.ആർ. ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) ഈ മാസം 28നും 30 നും വഴിതിരിച്ചുവിടും. ഈ ദിവസങ്ങളിൽ കോയമ്പത്തൂർ ജംഗ്ഷനിൽ ട്രെയിൻ നിർത്തില്ല. പോത്തന്നൂർ വഴിയായിരിക്കും ട്രെയിൻ പുറപ്പെടുക.