​’ഗുരുവായൂരമ്പല നടയിൽ’ വ്യാജ പതിപ്പ്; സൈബർ പോലീസ് കേസെടുത്തു


തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു എന്ന പരാതിയിൽ കേരള പോലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്തു. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ നടൻ പൃഥ്വിരാജാണ് കേസെടുത്ത വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്. തിയറ്ററിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജൻ സോഷ്യൽമീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു.

‘തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും പങ്കുവെയ്ക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേരളാ പോലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാനഭാ​ഗങ്ങൾ എന്നിവ കൈവശം വയ്ക്കുന്നവർക്കും പങ്കുവയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ സിനിമ നിർമിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർ​ഗാത്മകതയും സംരക്ഷിക്കാൻ കൂടെ നിൽക്കുക, സഹകരിക്കുക. നന്ദി’, പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഈ സിനിമ നിർമ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർഗ്ഗാത്മകതയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. പൈറസിയോട് നോ പറയൂ! എന്നാണ് പൃഥ്വിരാജ് പോസ്റ്റിൽ കൂട്ടിച്ചോർത്തു.

നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ – ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!