ബൊമ്മസാന്ദ്രയിലെ ഫാക്ടറിയിൽ തീപിടുത്തം

ബെംഗളൂരു: ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ ഫാക്റിയിൽ തീപിടുത്തം. ടെക്നോവ ടേപ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിളാണ് വ്യാഴാഴ്ച രാവിലെയോടെ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടൻ ഫാക്ടറി ജീവനക്കാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. നാല് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
അപകടം നടക്കുമ്പോൾ പത്തോളം ജീവനക്കാർ ഫാക്റിയിൽ ജോലി ചെയ്യുകയായിരുന്നു. കനത്ത പുക ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ
ഫാക്ടറിയിലെ ചില ഉപകരണങ്ങളും വസ്തുക്കളും നശിച്ചതായി പോലീസ് പറഞ്ഞു. നാശനഷ്ടത്തിൻ്റെ കൃത്യമായ കണക്കുകൾ പരിശോധിച്ചുവരികയാണെന്നും തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
dark smoke was coming out from a factory in the vicinity in Bommasandra Industrial area, electronic City Bangalore.
Fire in a Chemical factory is hazardous. pic.twitter.com/73l9K7vi6w
— Anurag (@moderncrusader) May 30, 2024