ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

വയനാട്: വൈത്തിരിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബം ഭക്ഷണംകഴിച്ച വൈത്തിരിയിലെ ‘ബാംബു’ ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്.ക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൈത്തിരിയിലെ മറ്റു റസ്റ്റോറന്റുകളിലും പരിശോധന നടക്കുന്നുണ്ട്.
വയനാട് കാണാനെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് ഇന്നലെ ചേലോട്ടെ ഹോട്ടലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ 11 വയസ്സായ ബാലികയെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
ബാംബൂ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ച ഇവർ അമ്പലവയലിൽ എത്തിയപ്പോഴേക്കും നാലുപേർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.