മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹ്മദ് അന്തരിച്ചു

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഇഖ്ബാൽ അഹമ്മദ് സരദ്ഗി (81) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
1999ലും 2004ലും സരദ്ഗി മണ്ഡലത്തിൽ വെച്ച് രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ എംഎൽസിയും ആയിരുന്നു. 2009-ൽ കലബുർഗി സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതിന് ശേഷം സരദ്ഗി നിലവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തു.
അദ്ദേഹത്തിന്റെ ഭൗതിശരീരം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് സംസ്കാരം നടത്തി. മുൻ എംപിയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.