സ്വർണവില വീണ്ടും താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറയുന്നു. ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തി പവന് 53720 എന്ന നിലയിലാണ് വ്യാപാരം നടന്നത്. വിലയിൽ 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 53400 രൂപയാണ് ഒരു പവൻ സ്വർണത്തിന്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. തുടർച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞ് 6675 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5560 രൂപയുമായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 90 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വര്‍ണവില 53000 ത്തിൽ എത്തിയിരുന്നു.