ഗെയിമിംഗ് സെന്ററില്‍ വൻതീപിടുത്തം; കുട്ടികളുള്‍പ്പെടെ 22 പേര്‍ മരിച്ചു

ഗുജറാത്തിലെ രാജ്കോട്ടില്‍ ടിആർപി ഗെയിമിംഗ് സോണില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം നിരവധി പേർ വെന്തുമരിച്ചു. 22 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികളടക്കം നിരവധി പേർ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
"A massive fire has erupted in TRP Game Zone, Rajkot, resulting in the tragic loss of approximately 22 lives, most of whom are children. Many people are still trapped inside."
Our INC SC Department team is on-site, actively assisting the administration and providing support to… pic.twitter.com/AMBPBJsIh6— Hitendra Pithadiya 🇮🇳 (@HitenPithadiya) May 25, 2024
താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.