കെ.എസ്.യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി

നെയ്യാർ ഡാമില്‍ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ കൂട്ടത്തല്ല്. പ്രവർത്തകർ തമ്മില്‍ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തിനിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു.
രണ്ട് ദിവസമായി നടന്ന ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചയ്ക്കാണ്. അതിനിടയില്‍ ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. അതേസമയം ക്യാമ്പിലേക്ക് കെഎസ്‌യു പ്രവര്‍ത്തകരല്ലാത്തവർ എത്തിയതായി സൂചനയുണ്ട്.
ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃക്യാമ്പിൽ വച്ച് കെപിസിസി നേതൃത്വത്തിനും അതോടെപ്പം അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതിന്റെ ബാക്കി തുടർച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്.