അബുദബിയില്‍ നിന്നും കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്.
അബുദബിയിലേക്കുള്ള സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഇന്‍ഡി?ഗോയുടെ അബുദബിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 63 ആയി. പുതിയ സര്‍വീസ് പ്രഖ്യാപിച്ചതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.