ഐ.പി.എൽ മത്സരം; ബെംഗളൂരുവില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു : ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ ഞായറാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അനിൽകുംബ്ലെ സർക്കിളിൽനിന്ന് കബൺപാർക്ക് റോഡിലേക്ക് പ്രവേശിക്കുന്നത് ട്രാഫിക് പോലീസ് നിരോധിച്ചിട്ടുണ്ട്.
ക്വീൻസ് റോഡ്, എം.ജി. റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, കബൺ റോഡ്, സെയ്ന്റ് മാർക്ക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജങ്ഷൻ, ലാവല്ലെ റോഡ്, വിതാൽ മല്യ റോഡ്, കിങ്‌സ് റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.
സെയ്ന്റ് ജോസഫ് സ്കൂൾ മൈതാനം, യു.ബി. സിറ്റി പാർക്കിങ്, ശിവാജി നഗർ ബി.എം.ടി.സി. ബസ് സ്റ്റാൻഡ് പാർക്കിങ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാര്‍ക്ക് അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.