റെയ്സിയുടെ ഖബറടക്കം നാളെ; ഇറാനില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാന്‍റെയും മറ്റു സഹയാത്രികരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മരിച്ചവരുടെ ഖബറടക്കം നാളെ നടക്കും.
മൃതേദഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ആയത്തുല്ല അലി ഖുമേനി നേതാക്കള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ച് ദിവസത്തേക്ക് ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു.
കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചതായി ഇസ്‌ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയും അറിയിച്ചു.