ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീല്‍ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. നിയമ വിദ്യാർഥിയായ ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുല്‍ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്.
അപൂർവങ്ങളില്‍ അപൂർവമായ കേസായതിനാല്‍ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നായിരുന്നു സർക്കാറിൻ്റെ ആവശ്യം. ദൃക്സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് അമീറുള്‍ ഇസ്‍ലാമിനെതിരായ കുറ്റം പ്രോസിക്യൂഷൻ തെളിയിച്ചത്. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.