ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ചിറ്റാരിക്കല്‍ ഭീമനടി മാങ്ങോട് വിലങ്ങിലെ ഗംഗാദരന്‍ – സുശീല ദമ്പതികളുടെ മകന്‍ അഭിജിത് ഗംഗാദരന്‍ (19) ആണ് മരിച്ചത്. ഇ കെ നായനാര്‍ പോളിടെക്‌നിക് കോളജ് ഒന്നാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിജിത്.
ഇന്ന് പുലര്‍ച്ചെയാണ് അഭിജിത്തിനെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.