കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

ബെംഗളൂരു: കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ കേമ്പ് നടത്തി. ചെന്നസന്ദ്ര ബ്ലൂമേഴ്സ് സ്കൂളില്‍ ഞായറാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പ് കേരള സമാജം ജോയ്ന്റ് സെക്രട്ടറി ഒ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍ ചെയര്മാന് ഷാജി. ഡി അധ്യക്ഷത വഹിച്ചു. സോണ്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ രമ്യ വി.വി, ഡോക്ടര്‍ രാജശ്രീ പി.ആര്. എന്നിവര്‍ സംസാരിച്ചു.
രാവിലെ 10 മണി മുതല്‍ 2 മണി വരെ നടന്ന മെഡിക്കല്‍ കേമ്പിന് സുഭാഷ്,ജിജു സിറിയക്, വിനോദ് വിജയന്, സുജിത്, ജിമ്മി ജോര്‍ജ്, ജോബി, റീജ സുരേഷ് ,സയിജ വിനോദ്, പ്രിയദര്‍ശിനി എന്നിവര്‍ നേതൃത്വം നല്കി.