ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ ഗേറ്റിന് പുറത്താക്കി. പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടർ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയതോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
കല്ലുകൊണ്ട് ഉള്‍പ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 4 മണിക്ക് ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. യുവാവിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല.