സ്കൂട്ടറില്‍ സഞ്ചരിക്കവേ മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു

സ്കൂട്ടറില്‍ സഞ്ചരിക്കവേ മഴ നനയാതിരിക്കാൻ സമീപത്തെ കടയില്‍ കയറി നിന്ന യുവാവിന് തൂണില്‍ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് പുതിയ തോട്ടില്‍ ആലി മുസ്ല്യാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് അപകടം നടന്നത്.
റിജാസും സഹോദരനും സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിമദ്ധ്യേ മഴ പെയ്തതിനാല്‍ കടയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. കടയിലെ തൂണില്‍ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തി. തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആരോപണം