ചോദ്യപേപ്പർ മാറിനൽകി; കൃഷ്ണദേവരായ സർവകലാശാല സോഷ്യോളജി പരീക്ഷകൾ മാറ്റിവെച്ചു

ബെംഗളൂരു: ചോദ്യപേപ്പറുകൾ മാറി നൽകിയതിനെ തുടർന്ന് വിജയനഗര ശ്രീകൃഷ്ണദേവരായ സർവ്വകലാശാലയിലെ ബിഎ മൂന്നാം സെമസ്റ്റർ സോഷ്യോളജി പരീക്ഷ മാറ്റിവച്ചു. സർവകലാശാലയുടെ കീഴിൽ 145 കോളേജുകളാണുള്ളത്. സോഷ്യോളജി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്റർ ചോദ്യപേപ്പർ ആയിരുന്നു അധികൃതർ നൽകിയത്. വിദ്യാർഥികൾ ഉടൻ തന്നെ ഇക്കാര്യം ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സർവകലാശാല അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതേതുടന്ന് സർവകലാശാല പരീക്ഷ റദ്ദാക്കുകയും പുതിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.