കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി അപകടം; അഭിഭാഷക മരിച്ചു

കോട്ടയം പള്ളം എംസി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി പരിക്കേറ്റ യുവതി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ഫര്‍ഹാന ലത്തീഫാണ് (24) മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകയാണ്.
ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. പാലായിലേയ്ക്കു പോകുകയായിരുന്ന ബസിന്‍റെ പിന്‍ഭാഗം ഫര്‍ഹാന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവതി അല്‍പനേരം റോഡില്‍ കിടന്നു.
പിന്നീട് ഇതുവഴി എത്തിയ യുവാക്കള്‍ അഭിഭാഷകയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാന അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.